സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, March 15, 2011

രാജ്യം സന്ദര്ശിക്കുന്ന ആദ്യ ഹറം ഇമാമിന് വരവേല്പു നല്കാന് ഡല്ഹിയിലും ദയൂബന്ദിലും വിപുലമായ ഒരുക്കങ്ങള്. മക്കയിലെ മസ്ജിദുല് ഹറമിലെ ഇമാം അബ്ദുര്റഹ്മാന് ബിന് അബ്ദുല് അസീസ് സുദൈസാണ് മാര്ച്ച് അവസാന വാരത്തില് ഇന്ത്യയിലെത്തുന്നത്. ജൂത ഗൂഢാലോചനക്കും തീവ്രവാദത്തിനുമെതിരായ കടുത്ത നിലപാടുകളുടെ പേരില് വിവാദനായകനായ സുദൈസിന്റെ സന്ദര്ശനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങള് കേന്ദ്ര ഗവണ്മെന്റ് ഏര്പ്പെടുത്തിയിട്ടുണ്ട്. ലോക മുസ്ലിം സമൂഹത്തിന്റെ പരമോന്നത നേതാവിന്റെ സന്ദര്ശനമായാണ് ഇതു പരിഗണിക്കപ്പെടേണ്ടതെന്ന് ജംഇയ്യത്തുല് ഉലമാ ഹിന്ദ് അധ്യക്ഷന് മൗലാനാ മഹ്മൂദ് മദനി അഭിപ്രായപ്പെട്ടു. മാര്ച്ച് 24നാണ് സന്ദര്ശന പരിപാടികളുടെ ഔദ്യോഗിക തുടക്കം. 25ന് ഹറം ഇമാമിന്റെ ബഹുമാനാര്ത്ഥം പാര്ലമെന്റ് അനെക്സില് പ്രത്യേക അത്താഴവിരുന്ന് ഏര്പ്പെടുത്തും. രാജ്യത്തെ രാഷ്ട്രീയമത മേഖലകളിലെ പ്രമുഖ നേതാക്കള് അദ്ദേഹവുമായി ചര്ച്ച നടത്തും. 26നു രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാഠശാലയെന്നറിയപ്പെടുന്ന ദയൂബന്ദ് ദാറുല് ഉലൂമിലെ വിദ്യാര്ത്ഥികളെ അഭിസംബോധന ചെയ്യും. ദയൂബന്ദിലെ മസ്ജിദുര്റശീദില് ജുമുഅ നിസ്കാരത്തിനു നേതൃത്വം നല്കിയ ശേഷം ഡല്ഹിയിലെ പ്രസിദ്ധമായ രാംലീലാ മൈതാനത്ത് ജംഇയ്യത്തുല് ഉലമാ ഹിന്ദിന്റെ അര്ശദ് മദനി വിഭാഗം ഒരുക്കുന്ന "അസമത് എ സഹാബ' സമ്മേളനത്തില് പ്രസംഗിക്കും.

No comments: